Kerala News

ഡോക്ടര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി മെഡിക്കല്‍ ഓഫീസര്‍ ഒതുക്കി തീര്‍ത്തെന്ന് പരാതി

ഡോക്ടര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി മെഡിക്കല്‍ ഓഫീസര്‍ ഒതുക്കി തീര്‍ത്തെന്ന് പരാതി. തൃക്കാക്കര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ സുഹാസിനെതിരെ നല്‍കിയ പരാതിയാണ് ഒതുക്കി തീര്‍ത്തതെന്നാണ് പരാതി. നഴ്‌സസ് അടക്കമുള്ള ജീവനക്കാരോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നു എന്നായിരുന്നു ഡോക്ടര്‍ക്കെതിരായ പരാതി.

എന്നാല്‍ മേലില്‍ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഡോക്ടറിന്റെ പക്കല്‍ നിന്ന് എഴുതി വാങ്ങിയാണ് പരാതി അവസാനിപ്പിച്ചത്. പരാതിക്കാരിയായ നഴ്‌സിന്റെ മൊഴിയും രേഖപ്പെടുത്താതെയായിരുന്നു മെഡിക്കല്‍ ഓഫീസറിന്റെ നടപടി. ഡോക്ടര്‍ വനിതാ ജീവനക്കാരോട് മോശമായി സംസാരിക്കുന്നത് പതിവായിരുന്നു എന്ന് ആരോപണം.

സംഭവത്തില്‍ നഴ്‌സിന്റെ പരാതിയല്‍ മൊഴി എടുക്കാനോ പരാതി ആഭ്യന്തര അന്വേഷണത്തിന് ശേഷം പൊലീസിന് കൈമാറാനോ മെഡിക്കല്‍ ഓഫീസര്‍ തയ്യാറായിട്ടില്ല. പകരം ഡോക്ടര്‍ക്ക് മാപ്പ് നല്‍കിയെന്നും തെറ്റ് പറ്റിയെന്നും എഴുതി നല്‍കിയതിനെ തുടര്‍ന്ന് പരാതി അവസാനിപ്പിച്ചെന്നായിരുന്നു മെഡിക്കല്‍ ഓഫീസര്‍ ചെയ്തത്.

ഒരു രോഗി കൂടി ഡോക്ടര്‍ക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ പരാതിയും പൊലീസിന് കൈമാറിയിട്ടില്ല. പരാതി ഒതുക്കി തീര്‍ക്കല്‍ വാര്‍ത്ത പുറത്തുവന്നതോടെ ഡോക്ടറോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയതായി മെഡിക്കല്‍ സൂപ്രണ്ട് നല്‍കിയ വിശദീകരണം.

Related Posts

Leave a Reply