International News

ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ആരംഭിച്ച് അധികാരികള്‍

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ആരംഭിച്ച് അധികാരികള്‍. ഇതുവരെ 538 നിയമവിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.

‘ട്രംപ് ഭരണകൂടം 538 നിയമവിരുദ്ധ കുടിയേറ്റക്കാരായ ക്രിമിനലുകളെ അറസ്റ്റ് ചെയ്തു. ഇതില്‍ തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്നയാളും ക്രിമിനല്‍ ഓര്‍ഗനൈസേഷനായ ട്രെന്‍ ഡി അരഗ്വ ഗ്യാങിലെ നാല് അംഗങ്ങളും പ്രായപൂര്‍ത്തിയല്ലാത്തവര്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ നടത്തിയവരും ഉള്‍പ്പെടുന്നു’, എന്നായിരുന്നു ലീവിറ്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.

കൂടാതെ നിരവധി അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനം വഴി കയറ്റി വിട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്രംപ് വാഗ്ദാനം ചെയ്ത ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പുരോഗമിക്കുകയാണെന്നും വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും അവര്‍ പറഞ്ഞു.

അതേസമയം അറസ്റ്റ് ഭീഷണിയുള്ളതിനാല്‍ കാലിഫോര്‍ണിയ, ഷിക്കാഗോ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടിയേറ്റക്കാരില്‍ പലരും കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്കെത്തിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയില്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും അനധികൃത കുടിയേറ്റക്കാരാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Related Posts

Leave a Reply