Kerala News

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംഘത്തിൽ നിരവധി മലയാളികളുമുണ്ടെന്ന് പൊലീസ്.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംഘത്തിൽ നിരവധി മലയാളികളുമുണ്ടെന്ന് പൊലീസ്. തട്ടിയെടുക്കുന്ന പണം മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ് എത്തുക. തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ എടുത്ത് നൽകിയാൽ 25,000 രൂപ വരെയാണ് ലഭിക്കുന്നത്. അക്കൗണ്ട് ഉടമ പണം എടിഎമ്മിൽ നിന്നും എടുത്ത് തട്ടിപ്പ് സംഘത്തിന് കൈമെറും. ഒരു ലക്ഷം എടുത്ത് നൽകിയാൽ 2000 രൂപയാണ് കമ്മിഷൻ.

തട്ടിപ്പ് സംഘങ്ങൾ രക്ഷപ്പെടുമ്പോൾ, അക്കൗണ്ട് എടുത്ത് നൽകുന്നവരായിരിക്കും പിടിക്കപ്പെടുക.കൊൽക്കത്ത ബിഹാർ രാജസ്ഥാൻ എന്നിവിടങ്ങളിലാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. കേരളത്തിൽ മലയാളികളെ കേസിൽ പ്രതിയാക്കി ഉത്തരേന്ത്യൻ സംഘം രക്ഷപ്പെടും.

സൈബർ കേസുകളിൽ കൂടുതലും അറസ്റ്റിലാകുക ബാങ്ക് അക്കൗണ്ട് എടുത്തു നൽകുന്നവരാകും.കൂടുതൽ അക്കൗണ്ടുകളും കൊടുവള്ളിയിലും സമീപപ്രദേശത്തുമാണ്. കോടികളാണ് അക്കൗണ്ടിലേക്ക് എത്തിയത്. കേരളത്തിലെ ഡിജിറ്റൽ അറസ്റ്റ് മാഫിയയുടെ പ്രധാന കണ്ണിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംഘത്തിലെ രണ്ട് കണ്ണികളെയാണ് സൈബർ പൊലീസ് പിടികൂടിയത്. മലപ്പുറം സ്വദേശി മുഹമ്മദ് മുഹസിൽ (22) കോഴിക്കോട് സ്വദേശി കെ.പി. മിസ്ഹാപ് (21) എന്നിവർ വാഴക്കാല സ്വദേശി ബെറ്റി ജോസഫ് എന്ന സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റിലായത്.

Related Posts

Leave a Reply