India News

ഡല്‍ഹി ചലോ മാര്‍ച്ച് താത്ക്കാലികമായ നിര്‍ത്തി; വെള്ളിയാഴ്ച പുനരാരംഭിക്കും

ഡല്‍ഹി ചലോ മാര്‍ച്ച് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവച്ചതായി കര്‍ഷക സംഘടനകള്‍. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. മാര്‍ച്ച് വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു.

കര്‍ഷകരുടെ ആക്രമണത്തില്‍ പന്ത്രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ഹരിയാന പൊലീസ് പറയുന്നത്. കല്ലുകളും വടിയും മുളക് പൊടിയുമാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നതെന്നും പൊലീസ് ആരോപിച്ചു.

കര്‍ഷകരും പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് 24 വയസ്സുള്ള ഒരു കര്‍ഷകന്‍ മരിച്ചത്. കണ്ണീര്‍വാതക ഷെല്‍ തലയില്‍ വീണാണ് മരണമെന്ന് ആരോപണിച്ച് കര്‍ഷകര്‍ രംഗത്തെത്തി. പഞ്ചാബ് – ഹരിയാന അതിര്‍ത്തിയായ ഖനൗരിയിലാണ് വന്‍ സംഘര്‍ഷം നടക്കുന്നത്. ദൃശ്യങ്ങള്‍ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിങ് സിദ്ധുവടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. വിളകള്‍ക്ക് മിനിമം താങ്ങുവില ഗ്യാരന്റി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ സമരം പുനരാരംഭിച്ചത്. അതേസമയം കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിക്കുകയാണ് കേന്ദ്രം.

Related Posts

Leave a Reply