India News

ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും നാല് പെണ്‍മക്കളുമാണ് മരിച്ചത്. ഹീര ലാൽ(50), മക്കളായ നീതു(18), നിഷി (15), നീരു (10), നിധി (8) എന്നിവരാണ് മരിച്ചത്. വസന്ത് കുഞ്ചിലെ ഫ്‌ലാറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫ്‌ലാറ്റ് അകത്തുനിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം.

വീടിനുള്ളിൽ നിന്നും ദുർ​ഗന്ധം വന്നതോടെ അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോൾ വീടിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. അ​ഗ്നിശമന സേനാ വാതിലിന്റെ പൂട്ട് ചവിട്ടി തുറന്നാണ് അകത്തുകയറിയത്. ഹീര ലാലിൻ്റെ മൃതദേഹം വീട്ടിലെ ലിവിങ് റൂമിൽ നിന്നാണ് കണ്ടെത്തിയത്. പെൺമക്കളുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു. മരിച്ചവരിൽ രണ്ട് മക്കൾ ഭിന്നശേഷിക്കാരായിരുന്നു. മൃതദേഹങ്ങൾക്ക് സമീപത്തുനിന്നായി ജ്യൂസും വിഷവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മക്കളുടെ വയറിലും കഴുത്തിലും ചുവന്ന നൂൽ കെട്ടിയിട്ടുണ്ടായിരുന്നു.

Related Posts

Leave a Reply