India News

ട്രെയിൻ പാളം തെറ്റിച്ച് അപകടമുണ്ടാക്കി കവർച്ച നടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ.

അഹമ്മദാബാദ്: ട്രെയിൻ പാളം തെറ്റിച്ച് അപകടമുണ്ടാക്കി കവർച്ച നടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ​ഗുജറാത്തിലെ കുന്ത്ലിയിലാണ് സംഭവം. ഗുജറാത്ത് സ്വദേശികളായ രമേശ്, ജയേഷ് എന്നിവരാണ് പിടിയിലായത്. പാളത്തിൽ ഇരുമ്പ് കമ്പി വെച്ച് അപകടമുണ്ടാക്കിയ ശേഷം യാത്രക്കാരെ കൊള്ളയടിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.

സെപ്റ്റംബർ 25ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. റാൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലൂടെ സഞ്ചരിക്കുന്ന ഓഖ ഭാവ്ന​ഗർ ട്രെയിനായിരുന്നു ആക്രമികളുടെ ലക്ഷ്യം. ട്രാക്കിന് നടുവിൽ കുത്തിനിർത്തിയ കമ്പിയിൽ ട്രെയിൻ ഇടിച്ചു. ഇരുമ്പ് കമ്പിയിൽ തട്ടിയെങ്കിലും പാളം തെറ്റാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്.

സംഭവത്തിന് പിന്നാലെ മണിക്കൂറുകളോളം യാത്ര നിർത്തിവെക്കുകയായിരുന്നു. പ്രതികൾ നടത്തിയത് അങ്ങേയറ്റം ​ഗുരുതര കുറ്റകൃത്യമായണ് നടത്തിയതെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.

Related Posts

Leave a Reply