Kerala News

ട്രെയിന്‍ തട്ടി മരിച്ചത് മകളെന്ന് സംശയിച്ചു; യുവതിയുടെ മരണവിവരം അറിഞ്ഞ് ഓടിയെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് വടകരയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചത് അറിഞ്ഞ് എത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. അപകടത്തില്‍പ്പെട്ടത് സ്വന്തം മകളാണെന്ന് തെറ്റിദ്ധരിച്ചാണ് വയോധികന്‍ കുഴഞ്ഞുവീണത്. ഇന്നലെ വൈകിട്ടാണ് സംഭവം.

കുടുംബശ്രീ യോഗത്തിനുശേഷം വീട്ടിലേക്ക് മടങ്ങവേ കഴിഞ്ഞദിവസം വൈകിട്ടാണ്, പാലോളിപ്പാലം സ്വദേശി ഷര്‍മിളയെ ട്രെയിന്‍ തട്ടുന്നത്. ഷര്‍മിള സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. സമീപവാസികള്‍ ആരും അപകടം അറിഞ്ഞിരുന്നില്ല. പിന്നീട് ആര്‍.പി.എഫ്. സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയശേഷമാണ് ശര്‍മിളയെ തീവണ്ടിതട്ടിയനിലയില്‍ കണ്ടത്. അപകട വിവരമറിഞ്ഞ് അങ്ങോട്ട് എത്തിയതാണ് സമീപവാസിയായ രാജന്‍ മാസ്റ്റര്‍.

അപകടത്തില്‍പ്പെട്ട സ്ത്രീയുടെ പേര് ഷര്‍മിള എന്നാണെന്ന് അറിഞ്ഞതോടെ രാജന്‍ മാസ്റ്റര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഒരു മകളുടെ പേര് ഷര്‍മ്യ എന്നാണ്. പേരിലെ സാമ്യം കാരണം, അപകടത്തില്‍പ്പെട്ടത് തന്റെ മകളാണെന്ന് തെറ്റിദ്ധരിച്ചാണ് രാജന്‍ മാസ്റ്റര്‍ കുഴഞ്ഞുവീണത്. ഉടന്‍തന്നെ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Posts

Leave a Reply