ട്രെയിനില്‍ യുവാവിനെ കടിച്ചത് പാമ്പുതന്നെയെന്ന് സ്ഥിരീകരിച്ച് ഡോക്ടർ. മധുര- ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് യാത്രക്കാരന് പാമ്പുകടിയേറ്റത്. കോട്ടയം ഏറ്റുമാനൂരില്‍ വെച്ചാണ് സംഭാവമുണ്ടായതെന്നാണ് വിവരം. മധുര സ്വദേശി കാര്‍ത്തിയ്ക്കാണ് കടിയേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവാവാവിനെ പ്രവേശിപ്പിച്ചത്. പരിശോധന നടത്തി ബോഗി സീല്‍ ചെയ്തു.
ഏറ്റുമാനൂരിൽ വച്ചാണ് ഗുരുവായൂർ-മധുര എക്സ്പ്രസിലെ ഏഴാം നമ്പർ ബോഗിയിലെ ഒരു യാത്രക്കാരന് പാമ്പ് കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാമ്പാണോ എലിയാണോ കടിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് പാമ്പ് തന്നെയാണ് കടിച്ചതെന്ന് സ്ഥിരീകരിച്ചത്. ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് ട്രയിൻ യാത്ര തുടർന്നു. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താാനായില്ല.