Kerala News

ട്യൂഷന്‍ ക്ലാസിൽ വന്ന പ്രായപൂർത്തിയാക്കത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ അധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു: ട്യൂഷന്‍ ക്ലാസിൽ വന്ന പ്രായപൂർത്തിയാക്കത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മാണ്ഡ്യയിലെ അഭിഷേക് ഗൗഡ(25)യാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും പൊലീസ് കേസെടുത്തു.

നവംബര്‍ 23നാണ് അഭിഷേക് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ജെപി നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജനുവരി അഞ്ചാം തീയതി മാണ്ഡ്യയില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നെങ്കിലും അഭിഷേകിനെ പിടികൂടാനായില്ല.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഭിഷേക് പിടിയിലാവുന്നത്. അഭിഷേക് വിവാഹിതനും രണ്ട് വയസ്സുള്ള കുട്ടികളുടെ പിതാവുമാണെന്ന് സൗത്ത് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് ലോകേഷ് ബിജെ പറഞ്ഞു.

Related Posts

Leave a Reply