Kerala News Sports

ടി ട്വന്റി ലോക കപ്പില്‍ ന്യൂസിലാന്‍ഡിന് മുന്നില്‍ ആദ്യമത്സരത്തില്‍ തന്നെ അടിതെറ്റി വീണ് ഇന്ത്യ

ടി ട്വന്റി ലോക കപ്പില്‍ കരുത്തരായ ന്യൂസിലാന്‍ഡിന് മുന്നില്‍ ആദ്യമത്സരത്തില്‍ തന്നെ അടിതെറ്റി വീണ് ഇന്ത്യ. കിരീടമോഹവുമായി യുഎഇയിലെത്തിയ ടീം ഇന്ത്യയുടെ ആദ്യമത്സരം തീര്‍ത്തും നിരാശാജനകമായി. ആദ്യ ഓവറുകളില്‍ തന്നെ ന്യൂസീലാന്‍ഡിന് ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരുടെയെല്ലാം വിക്കറ്റ് എടുക്കാനായതാണ് ദയനീയ തോല്‍വിയിലേക്ക് നയിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് ഇന്ത്യന്‍ ബൗളര്‍മാരെയെല്ലാം അടിച്ച് ഒതുക്കുകയായിരുന്നു. സ്‌കോര്‍: ന്യൂസീലന്‍ഡ് – 160/4 (20 ഓവര്‍). ഇന്ത്യ – 102/10 (19 ഓവര്‍). ബൗളര്‍ ലീ തഹുഹുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. തഹുഹു മൂന്ന് വിക്കറ്റും നേടി. ഇന്ത്യന്‍ ഓപ്പണര്‍മാരായ ഷഫാലി വര്‍മ, സ്മൃതി മന്താന, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പവര്‍പ്ലേ ഓവറുകളില്‍ തന്നെ മടങ്ങി. ന്യൂസീലാന്‍ഡ് ബോളര്‍മാര്‍ക്ക് മുമ്പില്‍ മധ്യനിര പുറത്താകാതെ നില്‍ക്കാന്‍ ഉള്ള ശ്രമം നടത്തിയെങ്കിലും വിക്കറ്റുകള്‍ തുടരെ തുടരെ വീണുകൊണ്ടിരുന്നു.

 

Related Posts

Leave a Reply