International News

ടി​ക് ടോ​കിന് നി​രോ​ധ​നം ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക

വാ​ഷി​ങ്ട​ൺ: ടി​ക് ടോ​കിന് നി​രോ​ധ​നം ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക. ജനുവരി 19 മുതൽ യുഎസ് ആപ്പ് സ്റ്റോറുകളിൽ നിന്നും ചൈ​നീ​സ് ഷോ​ർ​ട്ട് വീഡി​യോ ആ​പ്പാ​യ ടി​ക് ടോ​ക് നീക്കം ചെയ്യപ്പെടും. 19-ന​കം ബൈ​റ്റ്ഡാ​ൻ​സ് ക​മ്പ​നി​യു​ടെ യുഎ​സി​ലെ മു​ഴു​വ​ൻ ആ​സ്തി​യും വി​റ്റൊ​ഴി​യ​ണ​മെ​ന്ന ജോ ​ബൈ​ഡ​ൻ സ​ർക്കാ​ർ ന​ട​പ്പാ​ക്കി​യ നി​യ​മം പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്ന​ത്.

ആ​സ്തി വി​റ്റി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്ത് നി​രോ​ധ​നം നേ​രി​ട​ണ​മെ​ന്ന വി​വാ​ദ​ നി​യ​മ​ത്തി​ന് സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്ച അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ടി​ക് ടോ​ക് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

നി​രോ​ധ​നം നി​ല​വി​ൽ​വ​രു​ന്ന​തോ​ടെ ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നും അ​പ്ഡേ​റ്റ് ചെ​യ്യാ​നും ക​ഴി​യി​ല്ല. 17 കോ​ടി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ നി​യ​മം ഹ​നി​ക്കു​മെ​ന്ന ടി​ക് ടോ​കി​ന്റെ വാ​ദം സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. ടി​ക് ടോ​ക് യുഎസിൽ ല​ഭ്യ​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് അ​മേ​രി​ക്ക​ൻ ഉ​ട​മ​സ്ഥ​ത​യി​ൽ മാ​ത്ര​മാ​യി​രി​ക്ക​ണ​മെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രി​ൻ ജീ​ൻ-​പി​യ​റി പ​റ​ഞ്ഞു. ട്രം​പ് ഭ​ര​ണ​കൂ​ട​മാ​ണ് നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട​തെന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ഇലോൺ മസ്‌കിന് ടിക് ടോക്കിന്റെ യുഎസ് ബിസിനസ് വിൽക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉയർന്നുവന്നിരുന്നു. എന്നാൽ ഇത് കമ്പനിതന്നെ തള്ളിയിരുന്നു. അമേരിക്കയിൽ വരാനിരിക്കുന്ന നിരോധനം തടയുന്നതിൽ കമ്പനി പരാജയപ്പെട്ടാൽ ടിക് ടോക്കിന്റെ യുഎസ് ബിസിനസ് ഇലോൺ മസ്‌കിന് വിൽക്കുന്നതിനുള്ള സാധ്യതകൾ ടിക് ടോക്ക് തേടുന്നതായി ബ്ലൂംബെർഗ് ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് തള്ളി ടിക് ടോക്ക് രംഗത്തുവന്നത്.

Related Posts

Leave a Reply