Kerala News Top News

ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലും വ്യാഴാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി മേഖലയിൽ നിന്ന് മധ്യപടിഞ്ഞാറൻ ആന്ധ്ര തീരത്തേക്ക് നിലനിൽക്കുന്ന കിഴക്കൻ കാറ്റിന്റെ ന്യൂനമർദപാത്തിയുടെ സ്വാധീന ഫലമായാണ് ഇടിമിന്നലോടുകൂടിയ മഴ പ്രവചിക്കപ്പെട്ടിട്ടുളളത്. ഇന്ന് മൂന്ന് ജില്ലകളിൽ‌ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. ബുധനാഴ്ച തിരുവനന്തപുരം എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെളളിയാഴ്ചയും എറണാകുളം ജില്ലയിൽ ജാ​ഗ്രതാ നിർദേശമുണ്ട്. അടുത്ത മണിക്കൂറിൽ കോട്ടയം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ‌

Related Posts

Leave a Reply