മന്ത്രിയായതിന് പിന്നാലെ തന്റെ മണ്ഡലമായ പത്താനപുരത്തെ ഗാന്ധി ഭവൻ സന്ദർശിച്ച് കെ.ബി. ഗണേഷ്കുമാർ. ഗാന്ധി ഭവന്‍ ഒരുക്കിയ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു. ഗാന്ധിഭവനിലെ അന്തേവാസിയായ നടന്‍ ടി.പി മാധവനെ സന്ദര്‍ശിച്ച് കുശലാന്വേഷണം നടത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്. നടന്‍ മോഹന്‍ലാലിനോടും ഗാന്ധി ഭവനില്‍ എത്തി ടി.പി മാധവനെ കണാണമെന്ന് കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.ഗാന്ധിഭവൻ ഫേസ്ബുക്കിൽ പങ്കുവച്ച ഫേസ്ബുക്ക് വിഡിയോയിലാണ് അദ്ദേഹം സംസാരിച്ചത്.
രണ്ടുദിവസത്തിനുള്ളിൽ വീണ്ടും വന്നുകാണാം എന്ന ഉറപ്പും ടി.പി.മാധവന് നല്‍കിയ ശേഷമാണ് മന്ത്രി മടങ്ങിയത്. ഗാന്ധിഭവൻ എന്നത് പത്തനാപുരത്തിന്റെ ദേവാലയമാണെന്ന് സ്വീകരണത്തിൽ സംസാരിക്കവേ ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.
ജാതിമതങ്ങൾക്കപ്പുറം വലിപ്പച്ചെറുപ്പമില്ലാതെ,, കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾമാത്രം കൈമാറുന്ന, അത്തരം പ്രവർത്തനങ്ങൾ മാത്രം നടത്തുന്ന അഭയകേന്ദ്രമാണ് ഗാന്ധി ഭവനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള സിനിമയില്‍ സജീവമായിരുന്ന ടി.പി മാധവന്‍. 2015ൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയ്ക്കു ശേഷമാണ് പത്തനാപുരം ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിന് എത്തിയത്. പുനലൂര്‍ സോമരാജന്റെ നേത്വത്തിലാണ് ഗാന്ധി ഭവന്‍.
