Kerala News

ഞങ്ങളുടെ വോട്ടുകള്‍ ,അതായത് സെക്യുലര്‍ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെടും ; രാഹുല്‍ മാങ്കൂട്ടത്തില്‍

ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ പോയപ്പോള്‍ അവിടെയുള്ള ധാരാളം വോട്ടര്‍മാര്‍ ഇത്തവണ തങ്ങള്‍ വോട്ട് ചെയ്യില്ലെന്നും ബിജെപിക്ക് വോട്ട് ചെയ്യാന്‍ കാരണമില്ലെന്നും പറഞ്ഞിരുന്നു. ഞങ്ങളുടെ വോട്ടുകള്‍ ,അതായത് സെക്യുലര്‍ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെടും – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാക്കിയുള്ള പാര്‍ട്ടികളുടെ വോട്ടുകള്‍ കൃത്യമായി ചെയ്യിക്കാന്‍ പറ്റിയില്ലെങ്കില്‍ മാത്രമേ പോളിങ്ങ് കുറയൂവെന്നും അദ്ദേഹം വ്യക്തമാക്കി. ബൂത്തുകളിലെ നീണ്ട ക്യൂ കാണുന്നത് തന്നെ ആത്മ വിശ്വാസം വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളെ സ്വാധീനിക്കുക വികസനമാണെന്നും അനാവശ്യ വിവാദമുണ്ടാക്കി ചര്‍ച്ചകളെ മാറ്റിയതും ജനങ്ങളെ വലിയ രീതിയില്‍ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനവുമായി ബന്ധപ്പെട്ട തുറന്ന ചര്‍ച്ചയ്ക്ക് രാഹുല്‍ തയാറായില്ലെന്ന സരിന്റെ വിമര്‍ശനത്തിനും രാഹുല്‍ മറുപടി പറഞ്ഞു. പൊതു സംവാദത്തിന് തന്നെയാരും ക്ഷണിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെങ്കിലും സത്യം പറയണമെന്നും രാഹുല്‍ പറഞ്ഞു.

നേരത്തെ, പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ ശുഭ പ്രതീക്ഷയിലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു.. മണപ്പുള്ളിക്കാവ് ക്ഷേത്രത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. പൊതുജീവിതത്തില്‍ ആയാലും വ്യക്തി ജീവിതത്തില്‍ ആയാലും വളരെ പ്രധാനപ്പെട്ട ദിവസമാണിന്ന് എന്ന് രാഹുല്‍ പറഞ്ഞു.

Related Posts

Leave a Reply