Kerala News

ജോലി തട്ടിപ്പിന് ഇരയായി റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ പ്രിൻസ് സെബാസ്റ്റ്യൻ നാട്ടിൽ തിരിച്ചെത്തി

ജോലി തട്ടിപ്പിന് ഇരയായി റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ പ്രിൻസ് സെബാസ്റ്റ്യൻ നാട്ടിൽ തിരിച്ചെത്തി. തിങ്കളാഴ്ച പുലർച്ചയോടെ ഡൽഹിയിലെത്തിയ പ്രിൻസ് ഇന്നലെ അർധരാത്രിയോടെ തിരുവനന്തപുരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ശരീരിക ബുദ്ധിമുട്ടുണ്ടെന്നും പ്രിൻസ് പറഞ്ഞു. അഞ്ചുതെങ്ങ് സ്വദേശിയാണ് പ്രിൻസ്. ഇന്ത്യൻ എംബസി താൽക്കാലിക യാത്രാരേഖ നൽകിയതിനാലാണ് മടക്കം സാധ്യമായത്. പ്രിൻസിനൊപ്പമുണ്ടായിരുന്ന ഡേവിഡ് മുത്തപ്പൻ ഇന്ന് രാത്രിയോടെ വീട്ടിലെത്തും. വ്യാജ റിക്രൂട്ട് ഏജൻസിയുടെ ചതിയിൽ പെട്ടാണ് യുവാക്കൾ റഷ്യയിലെത്തുന്നത്. തുമ്പ സ്വദേശിയായ ട്രാവൽ ഏജന്റ് വഴിയാണ് റഷ്യയിലേക്ക് പോയത്. മികച്ച ശമ്പളവും ജോലിയും വാഗ്ദാനം നൽകിയായിരുന്നു റഷ്യയിലേക്ക് അയച്ചത്. അതിന് ശേഷം ഇവരിൽ നിന്ന് ചില എഗ്രിമെന്റ് പേപ്പറുകൾ ഒപ്പിട്ട് വാങ്ങിയ ശേഷം മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയും ചെയ്യുകയുമായിരുന്നു.

Related Posts

Leave a Reply