ഫാസ്റ്റ് ആൻഡ് ഫ്യൂരിസ്, അവഞ്ചേഴ്‌സ്, ക്യാപ്റ്റൻ അമേരിക്ക പോലുള്ള വിദേശചിത്രങ്ങളെ മികവുറ്റതാക്കിയ സ്റ്റണ്ട് മാസ്റ്റേഴ്സ് ജവാനിലും അതേ നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങളാണ് ഉൾപെടുത്തിയിരിക്കുന്നത്
ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ജവാനിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചിരിക്കാൻ ആറ് മികച്ച ആക്ഷൻ സംവിധായകർ. സ്പിറോ റസാതോസ്, യാനിക്ക് ബെൻ, ക്രെയ്ഗ് മാക്രേ, കെച്ച ഖംഫക്‌ഡി, സുനിൽ റോഡ്രിഗസ്, അനൽ അരസു എന്നിവർ ചേർന്നാണ് ഈ ആക്ഷൻ പാക്ക്ഡ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള മികച്ച സിനിമകളിൽ കണ്ട ആക്ഷൻ ഫോർമാറ്റുകൾ ഉൾക്കൊണ്ടാണ് ജവാനിലെയും രംഗങ്ങൾ ചെയ്തിരിക്കുന്നത്. ആവേശകരമായ ബൈക്ക് സീക്വൻസുകൾ, ഹൃദയമിടിപ്പ് കൂട്ടുന്ന ട്രക്ക്, കാർ ചേസുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്ന ഈ ആക്ഷൻ രംഗങ്ങൾ കാണുവാൻ ഇനി കുറച്ചു ദിവസങ്ങളുടെ കാത്തിരിപ്പു കൂടിയേ ഉള്ളു.
സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത ഈ ആക്ഷൻ സീക്വൻസുകൾ സിനിമയുടെ ആഖ്യാനത്തിന് അവിഭാജ്യമാണ്. ഈ ആറ് അസാമാന്യ ആക്ഷൻ സംവിധായകരുടെ കഴിവുകൾക്കൊപ്പം, ജവാൻ ഒരു ഔട്ട് ആക്ഷൻ എന്റർടെയ്‌നറായി മാറാൻ ഒരുങ്ങിക്കഴിഞ്ഞു.
ഫാസ്റ്റ് ആൻഡ് ഫ്യൂരിസ്, അവഞ്ചേഴ്‌സ്, ക്യാപ്റ്റൻ അമേരിക്ക പോലുള്ള വിദേശചിത്രങ്ങളെ മികവുറ്റതാക്കിയ സ്റ്റണ്ട് മാസ്റ്റേഴ്സ് ജവാനിലും അതേ നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങളാണ് ഉൾപെടുത്തിയിരിക്കുന്നത്.
റെഡ് ചില്ലീസ് എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന ജവാൻ ഡയറക്ടർ ആറ്റ്ലീയുടെ ആദ്യ ബോളിവുഡ് സിനിമയാണ്. ഗൗരി ഖാനും ഗൌരവ് വർമയും ചേർന്നു നിർമിക്കുന്ന ചിത്രം സെപ്റ്റംബർ 7 നു വേൾഡ് വൈഡ് റിലീസ് ചെയ്യും. ഹിന്ദി, തെലുങ്ക്, തമിഴ് എന്നെ ഭാഷകളിലായിരിക്കും ചിത്രം പുറത്തിറങ്ങുന്നത്.