India News

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ രജൗരിയിൽ നാല് സൈനികർക്ക് വീരമൃത്യു. സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഓഫീസർമാർക്കും 2 ജവാൻമാർക്കും ജീവൻ നഷ്ടമായത്. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരുക്കേറ്റു.

ഇന്നലെ പുലർച്ചെയാണ് രജൗരിയിലെ കാലെക്കോട്ട മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന് വിവരം ലഭിച്ചത്. തുടർന്ന് സൈന്യം മേഖലയിൽ തെരച്ചിൽ നടത്താൻ എത്തിയപ്പോൾ ഭീകരർ വെടിവെയ്ക്കുകയായിരുന്നു. ഒരു ഭീകരനെയും ഏറ്റുമുട്ടലിൽ വധിച്ചെന്ന് സൈന്യം പറഞ്ഞു.

Related Posts

Leave a Reply