ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു വ്യോമസേന ഉദ്യോഗസ്ഥന് വീരമൃത്യു. ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഭീകരർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. പൂഞ്ച് ദേശീയ പാതയിൽ വാഹന പരിശോധന കർശനമാക്കി. വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം.