India News

ജന്മദിനാഘോഷത്തിന് ദുബായിൽ കൊണ്ടുപോയില്ല; ഭർത്താവിനെ ഭാര്യ അടിച്ചുകൊന്നു


പിറന്നാൾ ആഘോഷിക്കാൻ ദുബായിലേക്കു കൊണ്ടുപോകാൻ വിസമ്മതിച്ചതിന് ഭർത്താവിനെ അടിച്ച് കൊലപ്പെടുത്തി ഭാര്യ. സംഭവത്തിൽ ഭാര്യ രേണുകയെ (38) പൊലീസ് അറസ്റ്റ് ചെയ്തു. പൂണെ വാൻവാഡിയിൽ താമസിക്കുന്ന കൺസ്ട്രക്ഷൻ ബിസിനസുകാരനായ നിഖിൽ ഖന്ന(36)യാണ് രേണുക അടിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്.

രേണുകയെ ജന്മദിനം ആഘോഷിക്കാൻ നിഖിൽ ദുബായിലേക്ക് കൊണ്ടുപോകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തർക്കത്തിനിടെ രേണുക ഭർത്താവിന്റെ മൂക്കിനിടിച്ചിരുന്നു. ഇതേത്തുടർന്ന് രക്തസ്രാവമുണ്ടായി. നിഖിലിന്റെ ചില പല്ലുകളും പൊട്ടി. തുടർന്ന് നിഖിൽ അബോധാവസ്ഥയിലായി.

രക്തസ്രാവത്തെ തുടർന്നാണ് മരണമെന്ന് പൊലീസ് പറഞ്ഞു.ജന്മദിനത്തിനും വിവാഹവാർഷികത്തിനും ഭർത്താവ് വിലയേറിയ സമ്മാനങ്ങൾ നൽകാത്തതിരുന്നതും ഡൽഹിയിൽ ചില ബന്ധുക്കളുടെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ കൊണ്ടുപോയില്ലെന്നും രേണുക ഭർത്താവിനോട് പരാതിപ്പെട്ടിരുന്നു. തുടർന്നായിരുന്നു ഇരുവരും തർക്കത്തിൽ ഏർ‌പ്പെട്ടത്. സംഭവത്തിൽ കൊലക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് രേണുകയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

Related Posts

Leave a Reply