Kerala News

ചേർത്തലയിൽ 13കാരനെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ ചേർത്തലയിൽ 13 വയസുകാരനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി പടിഞ്ഞാറെ കൊട്ടാരം ക്ഷേത്രക്കുളത്തിലാണ് കുട്ടി മുങ്ങിമരിച്ചത്. കടക്കരപ്പള്ളി ബിനീഷ് കുമാറിന്റെ മകൻ ആദിത്യനാണ് മരിച്ചത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. മുങ്ങിത്താഴ്ന്ന ആദിത്യനെ നാട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Posts

Leave a Reply