Kerala News

ചേര്‍ത്തല: യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

ചേര്‍ത്തല: യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. ചേർത്തല തെക്കു പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മായിത്തറ ഉളവക്കത്ത് വെളിയില്‍ സുമേഷിനാണ് (41) ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. വയലാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മുക്കിടിക്കൽ വീട്ടിൽ ജയനെ (43) കൊലപ്പെടുത്തിയ കേസിലാണ് വിധി.  സുമേഷും ഭാര്യയുമായുള്ള കുടുംബ വഴക്കിൽ ജയൻ ഇടപെടുന്നതിലുള്ള വിരോധം മൂലമാണ് പ്രതി ഇയാളെ കൊലപ്പെടുത്തിയത്. 2019 ലായിരുന്നു സംഭവം. പുലര്‍ച്ചെ പ്രതിയും ഭാര്യയുമായി വഴക്കുണ്ടായപ്പോള്‍ ഭാര്യ ജയനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇതിൽ രോഷാകുലനായ പ്രതി കയ്യിലിരുന്ന ഇരുമ്പ് പൈപ്പ് കൊണ്ട് ജയന്റെ തലയ്ക്ക് അടിച്ചു. ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ജയൻ കൊല്ലപ്പെട്ടുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി വേണു ഹാജരായി.

Related Posts

Leave a Reply