Kerala News

ചേര്‍ത്തലയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

ചേര്‍ത്തലയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ട്രെയലര്‍ ലോറിക്കടിയില്‍പ്പെട്ട് ബെക്ക് യാത്രികരായ യുവാവും,യുവതിയുണ് മരിച്ചത്. പട്ടണക്കാട് അഞ്ചാം വാര്‍ഡില്‍ പൊന്നാംവെളി ഭാര്‍ഗ്ഗവി മന്ദിരത്തില്‍ രാജു- മ്പതികളുടെ മകന്‍ 34 കാരനായ ജയരാജും ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയും സുഹൃത്തുമായ ചിഞ്ചുവുമാണ് മരിച്ചത്.

ദേശീയ പാതയില്‍ സെന്റ് മൈക്കിള്‍സ് കോളേജിന് മുന്നില്‍ ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ ലോറിയാണ് ഇടിച്ചതെന്നാണ് സൂചന. അരൂര്‍ സീഫുഡ് കമ്പനി മംഗളയുടെ ഡ്രൈവറാണ് മരിച്ച ജയരാജ്.

Related Posts

Leave a Reply