കോട്ടയം : കോട്ടയം പവർ ഹൗസ് ജംഗ്ഷനിൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർത്ഥിയും സുഹൃത്തും മരിച്ചു. പള്ളം കൊട്ടാരം റോഡിൽ മറ്റത്തിൽ ജോഷ്വാ ജോയൽ (15) , പ്ലസ് വൺ വിദ്യാർഥി അബിഗേൽ എന്നിവരാണ് മരിച്ചത്. ചെയിൻ പൊട്ടി നിയന്ത്രണം വിട്ട റോഡിൽ മറിഞ്ഞ ബൈക്ക്, എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പുറത്ത് വന്നു. വൈകിട്ട് 3.50 ന് പള്ളം പവർഹൗസ് ജംഗ്ഷനിലായിരുന്നു അപകടം. ബൈക്കിൻ്റെ ചെയിൻ പൊട്ടി റോഡിൽ വീണ ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.