India News

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒന്നാംനിലയിലെ ഓഫീസർമാരുടെ വിശ്രമമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുമ്പ് സ്റ്റാൻഡിൽ കഴുത്തിൽ ഷാളിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം. സമീപത്തായി കറൻസി നോട്ടുകൾ ചിതറിക്കിടന്നിരുന്നു. 26 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മറ്റ് വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts

Leave a Reply