Kerala News

ചെന്നൈ മുതൽ കോഴിക്കോട് വരെ; ക്രിസ്മസിന് സ്പെഷ്യൽ വന്ദേഭാരത്


ക്രിസ്മസിന് സ്പെഷ്യൽ വന്ദേ ഭാരത്. ഈ മാസം 25 ന് ചെന്നൈ മുതൽ കോഴിക്കോട് വരെ സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് നടത്തും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ തീരുമാനം. പുലർച്ചെ 4.30 ന് ചെന്നൈയില് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.30 കോഴിക്കോട് എത്തുന്ന രീതിയിലാണ് സമയക്രമം. നിലിവിൽ ശബരിമല തീർഥാടകർക്കായി ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കും തിരിച്ചും സ്പെഷൽ വന്ദേഭാരത് സർവീസ് നടത്തുന്നുണ്ട്. ശബരിമല സ്പെഷൽ ആയി പ്രഖ്യാപിച്ചതാണെങ്കിലും ക്രിസ്മസിനു ചെന്നൈയിൽനിന്നുള്ള യാത്രക്കാർക്കു നാട്ടിലേക്ക് എത്താനുള്ള ട്രെയിനായും വന്ദേഭാരത് സ്പെഷൽ മാറി.

Related Posts

Leave a Reply