Kerala News

ചെന്നൈയില്‍ ട്രെയിന്‍ തട്ടി യുവാവും യുവതിയും മരിച്ചു

ചെന്നൈ: ചെന്നൈയില്‍ ട്രെയിന്‍ തട്ടി മലയാളി യുവാവും യുവതിയും മരിച്ചു. പെരിന്തല്‍മണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതില്‍ മുഹമ്മദ് ഷെരീഫ്(36), കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം അമ്പലക്കോത്ത് തറോല്‍ ടി ഐശ്വര്യ(28) എന്നിവരാണ് മരിച്ചത്.

ജോലി തേടിയാണ് ഇരുവരും ചെന്നൈയില്‍ എത്തിയത്. ചൊവ്വാഴ്ച ഗുഡുവാഞ്ചേരി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവരെ സ്വീകരിക്കാന്‍ സുഹൃത്ത് മുഹമ്മദ് റഫീഖ് എത്തിയിരുന്നു. മൂവരും ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനെയും ഐശ്വര്യയെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു.

ട്രാക്ക് മുറിച്ചു കടന്നതിനാല്‍ മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടു. റെയില്‍വേ പൊലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇരുവരുടെയും മൃതദേഹം സംസ്‌കരിച്ചു.

Related Posts

Leave a Reply