Kerala News

ചെന്താമര ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് മൂന്ന് പരാതികൾ നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് അയൽവാസി പുഷ്പ

നെന്മാറ ഇരട്ടകൊലപാതക്കേസ് പ്രതി ചെന്താമര ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് മൂന്ന് പരാതികൾ നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് അയൽവാസി പുഷ്പ. മൂന്ന് പരാതി കിട്ടിയിട്ടും പൊലീസ് സ്ഥലത്തെത്തി അന്വേഷിക്കുക പോലും ചെയ്തിരുന്നില്ല മരിച്ച പോത്തുണ്ടി സ്വദേശി സുധാകരന്റെ മകൾ പരാതി നൽകി ഒരാഴ്ച കഴിഞ്ഞാണ് താൻ പരാതി നല്കിയിരുന്നതെന്നും അവഗണനയാണ് ഉണ്ടായതെന്നും പുഷ്പ്പ  പറഞ്ഞു.

ചെന്താമര രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നും അതിൽ ഒരാളാണ് താനെന്നും പുഷ്പ കൂട്ടിച്ചേർത്തു. ചെന്താമരയുടെ ഭാര്യയുമായി കൂട്ടുകൂടിയതിന്റെ വൈരാഗ്യമാണ് തന്നെ കൊല്ലാൻ പദ്ധതിയിട്ടത്തിന് കാരണമെന്നും കുടുംബം തകർത്തത് താൻ ആണെന്ന് പ്രതി കരുതിയിരുന്നു പ്രതിയുടെ വീട്ടിലേക്ക് നോക്കുന്നത് പോലും ഇഷ്ടമായിരുന്നില്ല. തന്നെയും ബിന്ദു എന്നയാളെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു ആയുധങ്ങൾ വരെ തങ്ങളെ കാണിച്ചിരുന്നെന്നും പുഷ്പ  വെളിപ്പെടുത്തി.

അഞ്ച് വർഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ചെന്താമരയുടെ ക്രൂരത. പകയോടെ വാളുമായി കാത്തിരുന്ന ചെന്താമര സുധാകരനെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ലക്ഷ്മിയെയും ചെന്താമര വെട്ടുകയായിരുന്നു. കൊല്ലുമെന്ന് ചെന്താമര മുമ്പും ഭീഷണിപ്പെടുത്തിയിരുന്നെന്ന് സുധാകരന്റെ മകൾ അഖില പറയുന്നു. പൊലീസിൽ പരാതി നൽകിയിരുന്നെന്നും പൊട്ടിക്കരഞ്ഞ് അഖിലയുടെ പ്രതികരണം.

 

Related Posts

Leave a Reply