Kerala News

ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി.

ന്യൂഡൽഹി: മുണ്ടക്കൈ – ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. തീരുമാനത്തിൽ സന്തോഷമെന്നും ഇനി ഫണ്ടുകൾ എത്രയും വേഗം അനുവദിക്കണമെന്നും പ്രിയങ്ക ഗാന്ധി ‘എക്‌സി’ൽ കുറിച്ചു.

‘അമിത് ഷാ ഒടുവിൽ ഈ തീരുമാനം എടുത്തതിൽ സന്തോഷം. ദുരിതം അനുഭവിച്ച നിരവധി ജനങ്ങൾക്ക്, പുനരധിവാസത്തിനും മറ്റുമായി ഈ പ്രഖ്യാപനം സഹായിക്കും. ഇനി എത്രയും വേഗം ഫണ്ടുകളും മറ്റും അനുവദിക്കുക കൂടി വേണം’ എന്ന് പ്രിയങ്ക എക്‌സിൽ കുറിച്ചു.അൽപ്പസമയം മുൻപാണ് ഉരുൾപൊട്ടൽ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാറിന്റെ അറിയിപ്പ് കേരളത്തിന് ലഭിച്ചത്. അതിതീവ്ര ദുരന്തമാണെന്ന് പാര്‍ലമെന്റില്‍ കേന്ദ്രം അറിയിച്ചിരുന്നുവെങ്കിലും രേഖാമൂലം അറിയിപ്പ് നല്‍കാന്‍ തയ്യാറായിരുന്നില്ല.

Related Posts

Leave a Reply