Kerala News

ചിന്നക്കനാലിൽ 301 ന് സമീപം വീട് തകർത്ത് ചക്കക്കൊമ്പൻ.

ഇടുക്കി: ചിന്നക്കനാലിൽ 301 ന് സമീപം വീട് തകർത്ത് ചക്കക്കൊമ്പൻ. 301ലെ ഐസക് വർഗീസിൻ്റെ വീടാണ് ഇന്നലെ രാത്രിയിൽ ചക്കക്കൊമ്പൻ തകർത്തത്. ആനയിറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് ഐസക്കും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറിയിരുന്നു. വീടിന്റെ ഒരുവശം മുഴുവനും ചക്കക്കൊമ്പൻ പൂർണമായും തകർത്തു. ഒടുവിൽ സമീപവാസികൾ എല്ലാവരും ചേർന്ന് പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. ഇന്നലെ ആനയിറങ്കലിലെ റേഷൻ കടയും ചക്കക്കൊമ്പൻ തകർത്തിരുന്നു.

 

Related Posts

Leave a Reply