Kerala News

‘ചാലക്കുടി എസ്ഐയുടെ കൈയ്യും കാലും തല്ലിയൊടിക്കും’; ഭീഷണി പ്രസം​ഗവുമായി SFI നേതാവ് ഹസൻ മുബാറക്


ചാലക്കുടി എസ്ഐയ്ക്ക് നേരെ ഭീഷണി പ്രസം​ഗവുമായി എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക്. എസ്ഐയുടെ കൈയ്യും കാലും തല്ലിയൊടിക്കുമെന്നും തെരുവു പട്ടിയെപോലെ തല്ലുമെന്നും ഹസൻ മുബാറക്. എസ്എഫ്ഐ പ്രവർത്തകർ പൊലീസിന് എതിരെ ചാലക്കുടിയിൽ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ പ്രസം​ഗം.

എസ് ഐയുടെ കൈകാലുകൾ തല്ലിയൊടിച്ച് വിയ്യൂരിലോ കണ്ണൂരിലോ പൂജപ്പുരയിലോ കിടക്കേണ്ടി വന്നാൽ പുല്ലാണെന്നും ഹസ്സൻ പറഞ്ഞു. നേരത്തെയും വിവാ​ദങ്ങളിൽ അകപ്പെട്ടയാളാണ് ഹസൻ മുബാറക്. സംഭവത്തിൽ പൊലീസ് സേനയ്ക്കുള്ളിൽ തന്നെ വലിയ അതൃപ്തിയാണ് ഉടലെടുത്തിരിക്കുന്നത്. സേനയുടെ ആത്മവീര്യം തകർക്കുന്ന നടപടിയാണ് ഭരണപക്ഷത്ത് നിന്ന് ഉണ്ടാകുന്നതെന്ന് സേനയിൽ ഒരു വിഭാ​ഗം ആരോപിക്കുന്നു.

അതേസമയം ചാലക്കുടിയിൽ പൊലീസ് ജീപ്പ് അടിച്ചുതകർത്ത സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിലായി. ഹെൽമറ്റ് വെക്കാത്തതിന് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് പൊലീസ് ജീപ്പ് അടിച്ചുതകർക്കുന്നതിലേക്ക് എത്തിയത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി നിധിൻ പുല്ലന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

Related Posts

Leave a Reply