Kerala News

ചാലക്കുടിയിൽ മകൻ അച്ഛനെ കുത്തി പരുക്കേൽപ്പിച്ചു. തടയാനെത്തിയ അമ്മയുടെ കൈയും മകന്‍ ചവിട്ടി ഒടിച്ചു. 

ചാലക്കുടി: ചാലക്കുടിയിൽ മകൻ അച്ഛനെ കുത്തി പരുക്കേൽപ്പിച്ചു. തടയാനെത്തിയ അമ്മയുടെ കൈയും മകന്‍ ചവിട്ടി ഒടിച്ചു. പരിക്കേറ്റ ചാലക്കുടി സ്വദേശി പുഷ്പൻ (69) ചികിത്സയിലാണ്. ഇദ്ദേഹത്തിന്‍റെ ഭാര്യ ശോഭനയും ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ മകൻ പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരൻ പ്രശോഭിനും തലയ്ക്കടിയേറ്റിട്ടുണ്ട്. മദ്യലഹരിയിലായിരുന്നു അക്രമം എന്നാണ് പൊലീസ് പറയുന്നത്. വീടിൻ്റെ വാടകയെ ചൊല്ലിയായിരുന്നു തർക്കം.

Related Posts

Leave a Reply