Kerala News

ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ ചമയവിളക്ക് എടുക്കുന്നതിനിടെ രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം.

കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ ചമയവിളക്ക് എടുക്കുന്നതിനിടെ രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. തേക്കുഭാഗം പാറശ്ശേരിയിൽ രമേശന്റെ മകൾ ക്ഷേത്ര (5) ആണ് മരിച്ചത്. ചമയവിളക്കിനോട് അനുബന്ധിച്ചു രഥം വലിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം ഉണ്ടായത്. പിതാവിൻ്റെ കൈയ്യിൽ നിന്നും വഴുതിപ്പോയ കുട്ടിയുടെ മുകളിലൂടെ രഥം കയറിയിറങ്ങിപ്പോകുകയായിരുന്നു എന്നാണ് വിവരം.

Related Posts

Leave a Reply