Kerala News

ചരക്ക് വാഹനം കുടുങ്ങിയതിന് തുടര്‍ന്ന് താമരശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. 

ചരക്ക് വാഹനം കുടുങ്ങിയതിന് തുടര്‍ന്ന് താമരശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ചിപ്പിലത്തോട് മുതല്‍ ലക്കിടി വരെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ശനിയാഴ്ച രാവിലെയാണ് വ്യൂ പോയിന്റിന് സമീപം ചരക്കുവാഹനം കുടുങ്ങിയതോടെയാണ് ഗതാഗതം തടസപ്പെട്ടത്. പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. അവധി ദിവസങ്ങളില്‍ വലിയ വാഹനങ്ങള്‍ക്ക് ചുരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിനങ്ങള്‍, രണ്ടാം ശനിയോട് ചേര്‍ന്നുവരുന്ന വെള്ളിയാഴ്ച്ചകള്‍ എന്നീ ദിവസങ്ങളില്‍ വൈകീട്ട് മൂന്നു മുതല്‍ ഒമ്പതു വരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഈ നിയന്ത്രണം നിലവില്‍ വന്നത്. എങ്കില്‍പ്പോലും ഗതാഗതക്കുരുക്കിന് കുറവില്ല.

Related Posts

Leave a Reply