Kerala News

ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍ നിന്നും വീണ് തുഴച്ചിലുകാരന്‍ മരിച്ചു.

ചെങ്ങന്നൂര്‍: ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍ നിന്നും വീണ് തുഴച്ചിലുകാരന്‍ മരിച്ചു. നടുവിലേത്ത് വിഷ്ണുദാസ് ആണ് മരിച്ചത്. പമ്പാ നദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തിനിടെയായിരുന്നു സംഭവം. തുടര്‍ന്ന് ഫൈനല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചു.

ഇന്നലെ വൈകിട്ട് നാലരയോടെ ബി ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരത്തിനിടെയായിരുന്നു സംഭവം. കോടിയാട്ടുകര, മുതവഴി വള്ളങ്ങളാണ് മത്സരിച്ചത്. സ്റ്റാര്‍ട്ടിങ് പോയിന്റ് പിന്നിട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ ഒരേ ട്രാക്കിലെത്തിയ പള്ളിയോടങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുകയായിരുന്നു. മുതവഴി പള്ളിയോടം പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. ഹരിദാസിന്റെയും രമണിയുടെയും മകനാണ് മരിച്ച വിഷ്ണുദാസ്.

തലകീഴായി വെള്ളത്തില്‍ മുങ്ങിയ മുതവഴി പള്ളിയോടത്തിലെ തുഴച്ചിലുകാരെ അഗ്നിരക്ഷാ സേനയുടെ ബോട്ടുകളുടെ സഹായത്തോടെ രക്ഷിച്ചെങ്കിലും വിഷ്ണുവിനെ കണ്ടെത്തായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

Related Posts

Leave a Reply