Kerala News

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഭാര്യയ്ക്കും ഭര്‍ത്താവിനും ഗുരുതര പരുക്ക്

കൊല്ലം അഞ്ചലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്. അഞ്ചല്‍ പനയഞ്ചേരി ചന്ദ്രവിലാസത്തില്‍ മനോഹരന്‍ നായര്‍, ഭാര്യ ലളിത എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. സ്‌ഫോടനത്തില്‍ ഇവരുടെ വീട് ഭാഗികമായി തകര്‍ന്നു.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. അപകടം നടന്നയുടന്‍ ഇവരെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്യാസ് മറ്റൊരു കുറ്റിയിലേക്ക് നിറയ്ക്കാന്‍ ശ്രമിച്ചതിനിടയിലാണോ അപകടമുണ്ടായതെന്ന് സംശയമുണ്ട്. അപകടം നടക്കുമ്പോള്‍ വീട്ടില്‍ ഭാര്യയും ഭര്‍ത്താവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Related Posts

Leave a Reply