Kerala News

ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി 45 പവന്റെ പൊന്നിൻ കിരീടങ്ങള്‍

രണ്ട് കിരീടത്തിനും കൂടി ഏകദേശം 45 പവൻ തൂക്കം വരും

തൃശൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തിൽ ശ്രീ ഗുരുവായൂരപ്പനും ശ്രീ അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിൻ കിരീടം സമർപ്പിച്ചു. കിരീടങ്ങൾ ഇന്ന് ഉച്ചപൂജക്കു ശേഷമാണ് സമർപ്പിച്ചത്. തിരുവനന്തപുരം സ്വദേശി നാഥൻ മേനോൻ ആണ് രണ്ട് കിരീടങ്ങളും സമർപ്പിച്ചത്. പ്രഭാവലയം ഉള്ള ചുവന്നകല്ല് പതിപ്പിച്ച കിരീടം ഗുരുവായൂരപ്പനും നീല കല്ല് പതിപ്പിച്ച കിരീടം അയ്യപ്പനും ചാർത്തി. ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ശ്രീനാഥ് നമ്പൂതിരിയാണ് കിരീടം ഏറ്റുവാങ്ങി വിഗ്രഹങ്ങളില്‍ ചാർത്തിയത്. രണ്ട് കിരീടത്തിനും കൂടി ഏകദേശം 45 പവൻ തൂക്കം വരും.

Related Posts

Leave a Reply