Kerala News

ഗുരുദേവ കോളേജിലെ എസ്.എഫ്.ഐ സംഘർഷത്തിൽ പോലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി. 

ഗുരുദേവ കോളേജിലെ എസ്.എഫ്.ഐ സംഘർഷത്തിൽ പോലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി. കോളജിനും, പ്രിൻസിപ്പാൾ, വിദ്യാർത്ഥികൾ എന്നിവർക്കും പോലീസ് സംരക്ഷണമൊരുക്കണമെന്ന് കോടതി നിർദേശം. ക്യാമ്പസിനകത്തും പുറത്തും ക്രമസമാധാനം ഉറപ്പാക്കാനും നിർദേശം.

കോളേജ് പ്രിൻസിപ്പലിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. കോളജിലുണ്ടായ സംഘർഷത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തിരുന്നു. സംഘർഷമുണ്ടായ ദിവസം എസ്.എഫ്‌.ഐയുടെ ഹെൽപ് ഡെസ്‌കിന്റെ ഭാഗമായി പ്രവർത്തിച്ച വിദ്യാർഥികളാണ്​ സസ്‌പെൻഷനിലായത്.

സംഭവത്തിൽ എസ്.എഫ്‌.ഐ ഏരിയ പ്രസിഡന്റിന്റെ പരാതിയിൽ പ്രിൻസിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ് പ്രിൻസിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്.എഫ്‌.ഐ പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോളജിൽ എസ്.എഫ്.ഐ ഹെൽപ് ഡെസ്‌കിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

Related Posts

Leave a Reply