Kerala News

ഗുണ്ടാത്തലവൻ ഓംപ്രകാശ് പിടിയിൽ

തിരുവനന്തപുരം: പാറ്റൂരിലെ വെട്ടു കേസിൽ ഒളിവിലായിരുന്ന ഗുണ്ടാത്തലവൻ ഓംപ്രകാശ് പിടിയിൽ. തിരുവനന്തപുരം സിറ്റി പൊലീസ് ഷാഡോ ടീമാണ് ഓംപ്രകാശിനെ കസ്റ്റഡിയിൽ എടുത്തത്. ഗോവയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം പാറ്റൂരില്‍ കാര്‍ തടഞ്ഞ് യുവാക്കളെ വെട്ടിയ കേസിൽ മാസങ്ങളോളമായി ഓംപ്രകാശ് ഒളിവിലായിരുന്നു. പൂത്തിരി കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയായ മുട്ടട സ്വദേശി നിധിന്‍ (37), സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ (34), ജഗതി സ്വദേശി പ്രവീണ്‍(35), പൂജപ്പുര സ്വദേശി ടിന്റു ശേഖര്‍ (35) എന്നിവരെയാണ് ഓംപ്രകാശ് വെട്ടി പരിക്കേല്‍പ്പിച്ചത്.

ഓം പ്രകാശും നിധിനും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. നേരത്തെ ഓംപ്രകാശിന്റെ സംഘത്തിൽപെട്ട ആരിഫ്, ആസിഫ്, ജോമോൻ എന്നിവർ‌ കീഴടങ്ങിയിരുന്നു. കൊലപാതകമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഓംപ്രകാശ്. കേസില്‍ ഓം പ്രകാശ് എട്ടാം പ്രതിയാണ്.

Related Posts

Leave a Reply