കളഞ്ഞുപോയ കോടികൾ വിലമതിക്കുന്ന വജ്രങ്ങൾ കണ്ടെത്താൻ ഒരു നഗരം മുഴുവൻ അരിച്ചുപെറുക്കി നാട്ടുകാർ. റോഡില്‍ ഒരു പാക്കറ്റ് ഡയമണ്ട് നഷ്ടപ്പെട്ടു എന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് വജ്രം കണ്ടെത്താനുള്ള ആളുകളുടെ നെട്ടോട്ടം. നഗരത്തിന്റെ മുക്കിലും മൂലയിലും നാട്ടുകാർ അരിച്ചുപെറുക്കുന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നുമാണ് കൗതുകകരമായ ഈ ദൃശ്യങ്ങൾ. വജ്രങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമുള്ള മിനി ബസാറായ ‘വരച്ച’ പ്രദേശത്ത് ഒരാളുടെ വജ്ര പാക്കറ്റ് നഷ്ടപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ പരന്നതിനെ തുടർന്നാണ് നാട്ടുകാർ തടിച്ച് കൂടിയത്. ഒരു വ്യാപാരിയുടെ കോടികൾ വിലമതിക്കുന്ന വജ്രങ്ങൾ റോഡിൽ വീണുവെന്ന സന്ദേശമാണ് പ്രചരിക്കുന്നതെന്ന് ‘അഹമ്മദാബാദ് മിറർ’ റിപ്പോർട്ട്
