Entertainment India News

ഗായിക ഭവതാരിണി ഇളയരാജ അന്തരിച്ചു

ഗായികയും സംഗീത സംവിധായകയുമായ ഭവതാരിണി ഇളയരാജ (47) അന്തരിച്ചു. സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളാണ്. അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിലാണ് അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ശ്രീലങ്കയില്‍ നിന്ന് ചെന്നൈയിലെത്തിക്കും. ഈ മാസം 27നും 28നും നടക്കുന്ന സംഗീത പരിപാടിക്കായാണ് ഇളയരാജ ട്രൂപ്പ് ശ്രീലങ്കയിലെത്തിയത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരമുള്‍പ്പെടെ നേടിയിട്ടുണ്ട് ഭവതാരിണി. 1995ല്‍ ഇളയരാജ സംഗീതസംവിധാനം ചെയ്ത രാസയ്യ എന്ന ചിത്രത്തിലെ ‘മസ്താന മസ്താന’ എന്ന ഗാനത്തിലൂടെയാണ് ഭവതാരിണിയുടെ അരങ്ങേറ്റം. ഇളയരാജ തന്നെ സംഗീതം നല്‍കിയ ഭാരതി എന്ന ചിത്രത്തിലെ ‘മയില്‍ പോലെ പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.നടി രേവതിയുടെ ആദ്യ സംവിധാന സംരംഭമായ ‘മിത്ര്: മൈ ഫ്രണ്ട്’ എന്ന ചിത്രത്തിന് ഭവതാരിണി സംഗീതം നല്‍കി. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളുടെ ഭാഗമായിട്ടുണ്ട് ഭവതാരിണി.

Related Posts

Leave a Reply