Entertainment Kerala News

ഗതാഗത തടസം; ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകൾക്കെതിരെ കേസെടുത്ത് പൊലീസ്

യൂട്യൂബർ മുഹമ്മദ് നിഹാദ് എന്ന ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകൾക്കെതിരെ കേസ് എടുത്ത് പൊലീസ്. ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കേസ്. ഇന്നലെ വൈകുന്നേരമാണ് മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങളിലെ തുണിക്കട തൊപ്പി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് . എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തൊപ്പിയെ പൊലീസ് മടക്കി അയക്കുകയായിരുന്നു. തൊപ്പിയെ കാണാൻ കൂടുതൽ പേർ എത്തിയതോടെയാണ് ഗതാഗത തടസ്സം ഉണ്ടായത്.

Related Posts

Leave a Reply