ഐഎസ്ആര്‍ഒ ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയും പങ്കാളിയാകും. ബഹിരാകാശ യാത്രികരില്‍ ഒരാള്‍ മലയാളിയാണ്. 2025ല്‍ വിക്ഷേപിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തില്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റുമാരിലെ തെരഞ്ഞെടുക്കപ്പെട്ട നാല് പേരില്‍ നിന്നാകും ബഹിരാകാശ യാത്രികരെ തീരുമാനിക്കുക. ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങള്‍ പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോദി ഇന്ന് തിരുവനന്തപുരത്ത് എത്തുന്നത്. മൂന്ന് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ 3 ദിവസത്തേക്ക് എത്തിച്ച്, ഭൂമിയില്‍ തിരിച്ചെത്തിക്കും ഗഗന്‍യാന്‍ ദൗത്യത്തിലൂടെ. ഗഗന്‍യാന്‍ മിഷന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി വിഎസ്എസ്സി സന്ദര്‍ശിക്കും. ചൊവ്വാഴ്ച രാവിലെ 10.45ന് വിഎസ്എസ്സി സെന്ററിലെത്തുന്ന പ്രധാനമന്ത്രി ഒരു മണിക്കൂര്‍ അവിടെ ചെലവഴിക്കും.











