തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട ആദ്യ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഗംഗേശാനന്ദക്കെതിരെയാണ് കുറ്റപത്രം. ലൈംഗിക പീഡനം ചെറുക്കാനാണ് പെൺകുട്ടി ജനനേന്ദ്രിയം മുറിച്ചതെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു.
പേട്ടയിലെ പെൺകുട്ടിയുടെ വീട്ടിൽ വെച്ച് പീഡനശ്രമം നടന്നെന്ന് കുറ്റപത്രം. പെൺകുട്ടിക്കും സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രം നൽകും. തിരുവനന്തപുരം സിജെഎം കോടതിയിൽ ക്രൈം ബ്രാഞ്ചാണ് കുറ്റപത്രം സമർപ്പിച്ചത്