Kerala News

ഖലിസ്ഥാന്‍ ഭീകരനെ കാനഡ പൊലീസ് അറസ്റ്റ് ചെയ്തു.

ഖലിസ്ഥാന്‍ ഭീകരനെ കാനഡ പൊലീസ് അറസ്റ്റ് ചെയ്തു. അര്‍ഷ് ദല്ല എന്നറിയപ്പെടുന്ന അര്‍ഷ്ദീപ് സിംഗിനെയാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബറില്‍ മില്‍ട്ടണ്‍ ടൗണില്‍ നടന്ന വെടിവെപ്പില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത വിവരം കാനഡ പൊലീസ് ഇന്ത്യന്‍ രഹസ്യ അന്വേഷണ ഏജന്‍സിയെ അറിയിച്ചു.

ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളില്‍ ഒരാളാണ് ദല്ല. തന്റെ ഭാര്യയുമായി കാനഡയിലാണ് ഇയാള്‍ കഴിയുന്നത്. കാനഡയിലെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍, പ്രത്യേകിച്ച് ഹാള്‍ട്ടണ്‍ റീജിണല്‍ പൊലീസ് സര്‍വീസ് ആണ് മില്‍ട്ടണ്‍ ടൗണില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നത്.

കൊല്ലപ്പെട്ട ഖാലിസ്ഥന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ പിന്‍ഗാമിയായാണ് അര്‍ഷ് ദല്ലയെ കാണുന്നത്. പഞ്ചാബ് പോലീസ് ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.കഴിഞ്ഞ സെപ്റ്റംബറില്‍ പഞ്ചാബിലെ മോഗ ജില്ലയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ല്‍ജീന്ദര്‍ സിംഗ് ല്ലിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ദല്ല ഏറ്റെടുത്തിരുന്നു.

Related Posts

Leave a Reply