Gulf News Kerala News

ഖത്തറില്‍ സ്‌കൂള്‍ ബസ് തട്ടി മൂന്നു വയസ്സുകാരന്‍ മരിച്ചു. സ്‌കൂളിലേക്ക് പുറപ്പെട്ട സഹോദരിയെ യാത്രയാക്കാനെത്തിയ കുഞ്ഞാണ് മരിച്ചത്.

ദോഹ: ഖത്തറില്‍ സ്‌കൂള്‍ ബസ് തട്ടി മൂന്നു വയസ്സുകാരന്‍ മരിച്ചു. സ്‌കൂളിലേക്ക് പുറപ്പെട്ട സഹോദരിയെ യാത്രയാക്കാനെത്തിയ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മതിലകം പഴുന്തറ ഉളക്കല്‍ വീട്ടില്‍ റിയാദ് മുഹമ്മദ് അലിയുടെയും സുഹൈറയുടെയും മകന്‍ റൈഷ് ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് തുമാമയിലെ വീടിന് മുമ്പിലായിരുന്നു സംഭവം. സ്‌കൂള്‍ ബസ് തട്ടി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒലിവ് ഇന്റർനാഷണൽ സ്കൂൾ കെ.ജി വിദ്യാർഥിനി സയയാണ് സഹോദരി.നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറിലെ അബൂഹമൂറിൽ ഖബറടക്കം നടത്തി.

Related Posts

Leave a Reply