Kerala News

കർണാടകയിലെ നേലമംഗല ദേശീയപാതയിൽ കണ്ടെയ്നർ ലോറി കാറിലേക്ക് മറിഞ്ഞ് ആറു പേർ മരിച്ചു

കർണാടകയിലെ നേലമംഗല ദേശീയപാതയിൽ കണ്ടെയ്നർ ലോറി കാറിലേക്ക് മറിഞ്ഞ് ആറു പേർ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് ലോറിയും, രണ്ട്‌ കാറും ഒരു ബസ്സും തമ്മിലുണ്ടായായ കൂട്ടിയിടിക്ക് ഒടുവിലാണ് ടാങ്കർ ലോറി വോൾവോ കാറിന് മുകളിലേക്ക് മറിഞ്ഞത്.

ക്രിസ്മസ് ആഘോഷത്തിനായി നാട്ടിലേക്ക് പോയ വിജയപുരയിലെ ഒരു കുടുംബത്തിലെ ആറു പേരാണ് അപകടത്തിൽ പെട്ടത്. ചന്ദ്രം യോഗപ്പ, ഗൗര ഭായ്, വിജയലക്ഷ്മി, ഗ്യാൻ, പന്ത്രണ്ടുകാരി ദീക്ഷ ആറു വയസ്സുള്ള ആര്യ എന്നിവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാറിനുള്ളിൽ കുടുങ്ങിയ ഇവരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്.

ആറുപേരുടെയും മൃതദേഹം നേലമംഗല ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.സാരമായി പരുക്കേറ്റ ടാങ്കർ ലോറി ഡ്രൈവർ ചികിത്സയിൽ ആണ്. കൂട്ടിയിടിയുടെ ആഘാതത്തിൽ പെട്ടെന്ന് കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Related Posts

Leave a Reply