Kerala News

ക്ഷേത്ര ദർശനത്തിന് പോകവേ എക്സൈസ് അസിസ്റ്റന്റെ കമ്മിഷണറെ ആക്രമിച്ച് ലഹരി മാഫിയ സംഘം

എക്സൈസ് അസിസ്റ്റൻ്റ് കമ്മിഷണറെ ലഹരി മാഫിയ സംഘം ആക്രമിച്ചു. ടി.എം ശ്രീനിവാസനാണ് മർദനമേറ്റത്. ബാലുശേരിയിൽ കുടുംബത്തിനൊപ്പം ക്ഷേത്ര ദർശനത്തിന് പോയപ്പോഴായിരുന്നു ആക്രമണം. വാഹനത്തിലിരുന്ന് ഇദ്ദേഹം അക്രമി സംഘത്തെ നോക്കിയപ്പോൾ അവർ ചോദ്യം ചെയ്തു. താൻ എക്സൈസ് ഉദ്യോ​ഗസ്ഥനാണെന്ന് പറഞ്ഞപ്പോൾ കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നു. ടി.എം ശ്രീനിവാസനെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് വിമുക്തി പോഗ്രാം അസിസ്റ്റന്റ് കമ്മിഷണറാണ് ഇദ്ദേ​ഹം. എക്സൈസ് ഉദ്യോഗസ്ഥനാണ് താനെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് ടി.എം ശ്രീനിവാസൻ പറയുന്നു.

Related Posts

Leave a Reply