Kerala News

ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കാനാകില്ല; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകും

സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ സർക്കാരും ദേവസ്വം ബോർഡുകളും അപ്പീൽ നൽകും. ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കാനാകില്ലെന്ന് ദേവസ്വം മന്ത്രി കെ രാധകൃഷ്ണൻ വ്യക്തമാക്കി. കോടതി വിധി വിശദമായി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. പരിസ്ഥിതി, ശബ്ദ മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വെടിക്കെട്ട് നിരോധിച്ചത്. വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ജസ്റ്റിസ് അമിത് റാവൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Related Posts

Leave a Reply