Kerala News

ക്ലാർക് ജോലിക്കായി വാങ്ങിയത് 4.40 ലക്ഷം രൂപ; അഖിൽ സജീവ് ഉൾപ്പെട്ട തട്ടിപ്പിൽ യുവമോർച്ച നേതാവും പ്രതി.

പത്തനംതിട്ട ∙ ആരോഗ്യ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പു കേസിലെ മുഖ്യപ്രതിയെന്നു കരുതുന്ന സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി മുൻ ഓഫിസ് സെക്രട്ടറി അഖിൽ സജീവിനൊപ്പം മറ്റൊരു നിയമനത്തട്ടിപ്പു നടത്തിയ കേസിൽ യുവമോർച്ച പ്രാദേശിക നേതാവ് കൂട്ടുപ്രതി. സ്പൈസസ് ബോർഡിൽ ക്ലാർക്കായി ജോലി നൽകാമെന്നു വിശ്വസിപ്പിച്ച് ഓമല്ലൂർ സ്വദേശി ഒ.ജി.അജിയിൽ നിന്ന് 4.40 ലക്ഷം രൂപ തട്ടിയ കേസിൽ അഖിലിനൊപ്പം യുവമോർച്ച റാന്നി മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷിനെയും പത്തനംതിട്ട പൊലീസ് പ്രതി ചേർത്തു. അഖിലും രാജേഷും ചേർന്നാണു തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും രാജേഷിനായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.

Related Posts

Leave a Reply