കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചിട്ടില്ല പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവാണോ ജനങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ചോദ്യം. കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചെന്ന് ആര് തന്ന വിവരം. സർക്കാരിന് ആരെയും കരുതൽ തടങ്കലിൽ വെക്കേണ്ട കാര്യമില്ല. വി ഡി സതീശന്റെ മാനസികനില തെറ്റി. അതിന്റെ ഭാഗമായി ഓരോന്ന് വിളിച്ച് പറയുന്നു. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കരുത് എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. പ്രതിഷേധത്തിന് ഞങ്ങള്‍ എതിരല്ല. കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യപരം.എന്നാല്‍, ബസിന്‍റെ മുന്നിൽ ചാടി ജീവഹാനി വരുത്തരുത്. അത് തടയുന്നത് മാതൃകാപരം.എന്നെ കരിങ്കൊടി കാണിച്ചവരെ ഞാൻ കൈവീശി കാണിച്ചു- മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിൽ നടന്നത് സർവതല സ്പർശിയായ വികസനമാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ വലിയ മാറ്റം സംഭവിച്ചവെന്നും പ്രതിപക്ഷത്തിന് വിമർശനം ഉണ്ടെങ്കിൽ വേദിയിൽ തന്നെ ഉന്നയിക്കാമായിരുന്നു. അതിനുള്ള അവസരമാണ് ഇല്ലാതാക്കിയത്. എല്ലാ കക്ഷികളും കേരളത്തിന്‍റെ ആവശ്യം ഉന്നയിക്കാനാണ് ഉദ്ദേശിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.